Skip to main content

വീഡിയോ മത്സര വിജയികളെ പ്രഖ്യാപിച്ചു

ആലപ്പുഴ: ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവുമായി  ബന്ധപ്പെട്ട് വിഡിയോ ദൃശ്യങ്ങൾ തയ്യാറാക്കുന്നതിനായി നടത്തിയ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

നൂറനാട് വല്ലഭത്തിന്റെ വടക്കേതിൽ വീട്ടിൽ ജി.പ്രവീൺ ഒന്നാം സ്ഥാനവും അമ്പലപ്പുഴ ദേവസ്വം പറമ്പിൽ എസ്. വേദ ലക്ഷ്മി രണ്ടാം സ്ഥാനവും നേടി. ഒന്നാം സമ്മാനം ഏഴായിരം രൂപയും രണ്ടാം സമ്മാനം മൂവായിരം രൂപയുമാണ്. വിജയികൾക്ക് കളക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ഫോൺ: 0477-2251349

date