Skip to main content
ഹരിത കര്‍മ്മ സേനയുടെ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു

ഹരിത കര്‍മ്മ സേനയുടെ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു

ആലപ്പുഴ: ചെറുതന ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയ്ക്ക് വാങ്ങി നല്‍കിയ ഇലക്ട്രിക് വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു നിര്‍വഹിച്ചു. ഫെഡറല്‍ ബാങ്ക് ചെറുതന ശാഖയുടെ സി.എസ്.ആര്‍. ഫണ്ട് വിനിയോഗിച്ചാണ് വാഹനം വാങ്ങി നല്‍കിയത്. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മജ മധു അധ്യക്ഷയായി. ഫെഡറല്‍ ബാങ്ക് ശാഖാ മാനേജര്‍ ജോസഫ് ബെന്‍ പോളിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭന, ബിനു ചെല്ലപ്പന്‍, അനില, മായാദേവി, ശ്രീകല സത്യന്‍, ശരത് ചന്ദ്രന്‍, സ്മിത മോള്‍ വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീദേവി അമ്മ, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് മേറ്റുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date