Skip to main content
അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

ആലപ്പുഴ: വെളിയനാട് ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡില്‍ നിര്‍മിക്കുന്ന 71-ാം നമ്പര്‍ അങ്കണവാടി കെട്ടിത്തിന്റെ നിര്‍മാണോദ്ഘാടനം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ നിര്‍വഹിച്ചു. റീബില്‍ഡ് കേരള പദ്ധതി പ്രകാരം ജില്ല പഞ്ചായത്താണ് അങ്കണവാടി കെട്ടിടം നിര്‍മിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് എം.പി. സജീവ്, പഞ്ചായത്തംഗം സിന്ധു സൂരജ്, അങ്കണവാടി ടീച്ചര്‍മാരായ ശ്രീദേവി, സിന്ധു, കോണ്‍ട്രാക്ടര്‍ ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date