Skip to main content

ഉപതിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങള്‍ നല്‍കാം

ആലപ്പുഴ: ജില്ലയിലെ എം.11 കായംകുളം നഗരസഭ 32- ഫാക്ടറി വാര്‍ഡ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 01- തിരുവന്‍വണ്ടൂര്‍ നിയോജകമണ്ഡലം (തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ 1 മുതല്‍ 8 വരെ വാര്‍ഡുകള്‍) നടത്തുന്ന ഉപതിരഞ്ഞെുപ്പിന് മുന്നോടിയായുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിന്മേലുള്ള ആക്ഷേപങ്ങളും അപേക്ഷകളും നവംബര്‍ 4ന് വൈകിട്ട് 5വരെ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കാം. നവംബര്‍ 13ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഇതിന്മേല്‍ തുടര്‍ നടപടി സ്വീകരിച്ച് 14ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

date