Skip to main content

വനിതകൾക്കായുള്ള ഹെൽത്ത് ക്യാംപയ്ൻ - "ഷീ" ഉദ്ഘാടനം ചെയ്തു 

ആലപ്പുഴ: വിയപുരം ആയുഷ് പി.എച്ച്.സി. (ഹോമിയോ)യുടെ നേതൃത്വത്തിൽ വനിതകൾക്കായുള്ള "ഷീ" ഹെൽത്ത് ക്യാംപയ്ൻ വിയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പായിപ്പാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വീയപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ. ഷാനവാസ് അധ്യക്ഷത വഹിച്ചു. വിയപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മായാദേവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാമള, രഞ്ജിനി ചന്ദ്രൻ, ജഗേഷ്, സുമതി, ലില്ലി വർഗീസ്, സി.ഡി.എസ്. ചെയർപേഴ്സൺ സുലേഖ സാദിഖ്  വീയപുരം ആയുഷ് പി എച്ച് സി (ഹോമിയോ)യിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ധനസ് മോൾ എം. എസ് തുടങ്ങിയവർ പങ്കെടുത്തു.

പുന്നപ്ര നോർത്ത് ആയുഷ് പി എച്ച് സി(ഹോമിയോ)യിലെ മെഡിക്കൽ ഓഫീസർ ഡോ.ടി.കെ. സിത്താര, നെടുമുടി ആവിഷ് പി എച്ച് സി(ഹോമിയോ)യിലെ മെഡിക്കൽ ഓഫീസ് ഡോക്ടർ രേഖ ബി പ്രഭു, നൂറനാട് ആയുഷ് പി എച്ച് സി (ഹോമിയോ)യിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ജെസ്സി മാത്യൂസ്, ബുധന്നൂർ ആയുഷ് പി എച്ച് സി (ഹോമിയോ)യിലെ ഡോ.എസ്. വിമൽ കുമാർ ഹോമിയോപ്പതി വകുപ്പിലെ ജീവനക്കാരായ ആർ.എ. അജിത, എ. അശ്വതി, പി.എസ്. ചിത്രഭായി എന്നിവർ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

date