Skip to main content

ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ചിത്രരചന, ഉപന്യാസ  മത്സരം

 

കോട്ടയം: ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും ഉപന്യാസ മത്സരവും സംഘടിപ്പിക്കുന്നു. നവകേരള നിർമാണത്തിൽ വൈദ്യുത സുരക്ഷയുടെ പങ്ക് എന്നതാണ് വിഷയം. ഒരു സ്‌കൂളിൽ നിന്ന് ഓരോ വിഭാഗത്തിലും പരമാവധി മൂന്ന് എൻട്രികൾ സമർപ്പിക്കാം. സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടെ ഒക്ടോബർ 30നകം ജില്ലാതല ഇലക്ട്രിക്കൽ  ഇൻസ്‌പെക്ടറുടെ ഓഫീസിൽ നൽകണം. ചിത്രങ്ങൾ എ ഫോർ സൈസ് പേപ്പറിലും ഉപന്യാസം രണ്ടു പുറത്തിൽ കവിയാതെയും നൽകണം. വിശദവിവരത്തിന് ഫോൺ: 04812568878.

date