Skip to main content

 കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി  

 

 സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെ  ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി  സംസ്ഥാന സർക്കാർ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന  കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികരിക്കാത്ത, മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 90 ശതമാനവും അതിൽ കൂടുതലും മാർക്കും ഹാജരുമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.  കൂടുതൽ മാർക്ക്, കുറഞ്ഞ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 1500  രൂപ നിരക്കിൽ സ്കോളർഷിപ്പ് അനുവദിക്കും.  വിദ്യാർത്ഥികൾ പൂരിപ്പിച്ച അപേക്ഷ നവംബർ 15 നകം അതാത് സ്കൂളുകളിൽ സമർപ്പിക്കണം. ഫോൺ : 0495 2377786  www.bcdd.kerala.gov.inwww.egrantz.kerala.gov.in

 

date