Skip to main content

അപേക്ഷകൾ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് മുഖേന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വളളവും, വലയും 40 ശതമാനം സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതിനും, യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിൽ ശുദ്ധജല ടാങ്ക് സ്ഥാപിക്കുന്നതിനും 50  ശതമാനം സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് കടൽ മത്സ്യത്തൊഴിലാളികളിൽ നിന്നും ഉൾനാടൻ മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.  മത്സ്യത്തൊഴിലാളികൾക്കു ക്ഷേമനിധി അംഗത്വം ഉണ്ടായിരിക്കണം.  അപേക്ഷ ഫോമും മാർഗ്ഗരേഖകളും അടുത്തുള്ള മത്സ്യഭവൻ ഓഫീസുകളിൽ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ  26  വരെ സ്വീകരിക്കും. ഫോൺ : 0495 2383780
 

date