Skip to main content

ധനസഹായം നൽകുന്നു

പട്ടിക വർഗ്ഗ വികസന വകുപ്പ് 2023-24 സാമ്പത്തിക  വർഷം നടപ്പാക്കുന്ന ട്യൂട്ടോറിയൽ ഗ്രാന്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ടൂട്ടോറിയൽ സ്ഥാപനങ്ങൾ മുഖേന ട്യൂഷൻ നൽകുന്നതിനും എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി കോഴ്സുകൾ പരാജയപ്പെട്ട കുട്ടികൾക്ക് ടൂട്ടോറിയൽ സ്ഥാപനങ്ങളിൽ ചേർന്ന് വീണ്ടും പരീക്ഷയെഴുതി വിജയിക്കുന്നതിനുള്ള ധനസഹായം ഈ  പദ്ധതിയിലൂടെ നൽകുന്നു. 40,000  രൂപയാണ് കുടുംബ വാർഷിക വരുമാന പരിധി.  രക്ഷിതാക്കൾ വിദ്യാർത്ഥികളെ സൗകര്യപ്രദമായതും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതുമായ ട്യൂട്ടോറിയൽ സ്ഥാപനത്തിൽ ചേർത്ത് പഠിപ്പിക്കേണ്ടതാണ്. വിദ്യാർത്ഥി പഠിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും ബന്ധപ്പെട്ട ട്യൂട്ടോറിയൽ സ്ഥാപന മേധാവിയിൽ നിന്ന് ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥി പഠിക്കുന്നുണ്ടെന്ന സാക്ഷ്യപത്രവും ഹാജർ വിവരണവും വാങ്ങി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് കോപ്പി സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറത്തിൽ കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ കോഴിക്കോട് ട്രൈബൽ ഡിവലപ്മെന്റ് ഓഫീസിലോ സമർപ്പിക്കേണ്ടതാണ്.  ഫോൺ : 0495 2376364

date