Skip to main content

ജൈവവിവിധ്യം സംരക്ഷിക്കേണ്ടതിനെ കുറിച്ച് ജനങ്ങള്‍ അവബോധമുള്ളവരായി: മേയര്‍

ജൈവവൈധ്യത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങള്‍ അവബോധമുള്ളവരായതായി കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ ബീന ഫിലിപ്പ്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍  ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ (പിബിആര്‍) രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ ഭാഗമായി ബിഎംസികള്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയര്‍.
ജൈവവൈവിധ്യം സംരക്ഷിക്കാനായി നമ്മള്‍ താമസിക്കുന്ന തൊടിയില്‍ ചെടികളും പൂവും ഔഷധസസ്യവും വളരാനുള്ള ഇത്തിരി മനസ്സ്  കാണിച്ചാല്‍ മതി. മണ്ണില്‍ വളരുന്ന പുല്ലും ചെടികളും വെട്ടിക്കളഞ്ഞ് മണ്ണ് മാത്രം മതിയെന്ന മനോഭാവം മാറ്റിയാല്‍ ജൈവവൈവിധ്യം സ്വയം സൃഷ്ടിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു.
 ജൈവവൈവിധ്യത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുമ്പോള്‍ പുതിയ തലമുറയിലേക്ക് എത്താനുള്ള അവസരമാണ് ജൈവവൈവിധ്യ ബോര്‍ഡ് ഒരുക്കുന്നതെന്നും അവര്‍ പറഞ്ഞു.
 കേരള ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ കെ.വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് പരിശീലനം നൽകി. ബോര്‍ഡ് മെമ്പർ സെക്രട്ടറി, ഡോ. വി ബാലകൃഷ്ണന്‍, ഫെബിൻ ഫ്രാൻസിസ് ,ഷൈൻ രാജ് എന്നിവര്‍ പങ്കെടുത്തു. ജില്ലാതല ജൈവവൈവിധ്യ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഏലിയാമ്മ നൈനാന്‍ സ്വാഗതവും ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോഓർഡിനേറ്റര്‍ കെ.പി മജ്ഞു നന്ദിയും പറഞ്ഞു.

date