Skip to main content

ലോക്സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പ്: ചീഫ് ഇലക്ടറൽ ഓഫീസ് സംഘം കോഴിക്കോട് ജില്ല സന്ദർശിച്ച് അവലോകനം നടത്തി*

 

 

2024 ലോക്സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ, സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ എന്നീ വിഷയങ്ങളിൽ അവലോകനം നടത്തുന്നതിനായി ചീഫ് ഇലക്ടറൽ ഓഫീസിൽ നിന്നുള്ള സംഘം കലക്ടറേറ്റ് സന്ദർശിച്ച്‌ കൂടിയാലോചന നടത്തി. അഡീഷണൽ ഇലക്ടറൽ ഓഫീസർമാരായ സി ശർമിള, പി കൃഷ്ണദാസൻ, ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസർ ടി അനീഷ് എന്നിവരടങ്ങിയ സംഘമാണ് എത്തിയത്. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘം പങ്കെടുത്തു.

2019ലെ തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കി ജില്ലാ ഇലക്ഷൻ മാനേജ്മെന്റ് പ്ലാൻ കളക്ടർ അവതരിപ്പിച്ചു. ഇലക്ട്രോണിക് വോടിംഗ് യന്ത്രങ്ങൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം, ക്രിട്ടിക്കൽ, വൾനെറബിൾ പോളിങ് ബൂത്തുകൾ, റിട്ടേണിംഗ് ഓഫീസർമാരുടെ എണ്ണം, ആബ്സെന്റീ വോട്ടർമാർ, തെരഞ്ഞെടുപ്പ് ചെലവ് 

തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടന്നു.

സംഘത്തിന്റെ ആദ്യ സന്ദർശനം ആണ് കോഴിക്കോട്ടേത്. ഒക്ടോബർ 21ന് മലപ്പുറം ജില്ല സന്ദർശിക്കും. ഒക്ടോബർ 31 ആലപ്പുഴ, നവംബർ ഒന്ന് കൊല്ലം, നവംബർ നാല് പത്തനംതിട്ട, നവംബർ ഏഴ് പാലക്കാട്‌, നവംബർ എട്ട് തൃശൂർ, നവംബർ 15 ഇടുക്കി, നവംബർ 21 കാസറഗോഡ്, നവംബർ 22 കണ്ണൂർ, നവംബർ 23 വയനാട്, നവംബർ 28 എറണാകുളം, നവംബർ 29 കോട്ടയം, ഡിസംബർ നാല് തിരുവനന്തപുരം എന്നിങ്ങനെയാണ് ജില്ലാ സന്ദർശനം.

എ ഡി എം സി മുഹമ്മദ് റഫീഖ് , ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ ), സീനിയർ ഫിനാൻസ് ഓഫീസർ, ഇ ആർ ഒ മാർ, ഡെപ്യൂട്ടി തഹസിൽദാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

date