Skip to main content

സംഘാടക സമിതി രൂപീകരിച്ചു ; കൊടുവള്ളി മണ്ഡലത്തിൽ നവകേരള സദസ്സ് നവംബർ 26 ന്

നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൊടുവള്ളി മണ്ഡലതല നവകേരള സദസ്സ് നവംബർ 26 ന് ഉച്ചക്ക് മൂന്ന് മണിക്ക് നടക്കും. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. കൊടുവള്ളി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കെ. എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 

 

മുൻ എം എൽ എ കാരാട്ട് റസാഖ് ചെയർമാനും നോഡൽ ഓഫീസർ സമഗ്ര ശിക്ഷ കേരളം ജില്ലാ കോ ഓർഡിനേറ്റർ അബ്ദുൾ ഹക്കിം എ. കെ കൺവീനറുമായ 

1001 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, കൗൺസിലർമാർ, രാഷ്ട്രീയ- സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രതിനിധികൾ എന്നിവർ വൈസ് ചെയർമാൻമാരാണ്. സർക്കാർ സ്ഥാപനങ്ങളിലെ ഓഫീസ് മേധാവികൾ, ഓഫീസർമാർ എന്നിവർ കൺവീനർമാരുമാണ്. 

 

സംഘാടക സമിതി രൂപീകരണ യോഗത്തിന് മുൻ എം എൽ എ കാരാട്ട് റസാഖ് അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് പരിപാടിയുടെ വിശദീകരണം നടത്തി. അബ്ദുൾ ഹക്കിം എ. കെ പാനൽ അവതരണം നടത്തി.

 

ചടങ്ങിൽ കേരള മിനറൽ ബോർഡ് ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ, പി.ടി.എ റഹീം എം.എല്‍.എ, മണ്ഡലം വികസന സമിതി കോ ഓർഡിനേറ്റർ കെ ബാബു തുടങ്ങിയവർ സംസാരിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന, കൗൺസിലർമാർ, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ- സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date