Skip to main content

സംഘാടക സമിതി രൂപീകരിച്ചു; തിരുവമ്പാടി മണ്ഡലത്തിൽ നവകേരള സദസ്സ് നവംബർ 26 ന്

 

 

നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന തിരുവമ്പാടി മണ്ഡലതല നവകേരള സദസ്സ് നവംബർ 26 ന് രാവിലെ 11 മണിക്ക് മുക്കം ഓർഫനേജ് ഒ എസ് എ ഓഡിറ്റോറിയത്തിൽ നടക്കും. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. മുക്കം ഇ. എം. എസ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം തുറമുഖം - പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സ് ഒരു ബഹുജന മുന്നേറ്റമായി മാറുമെന്നും സമൂഹത്തിലെ മുഴുവൻ ജനങ്ങളെയും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 

ലിന്റോ ജോസഫ് എം.എൽ.എ ചെയർമാനാനും നോഡൽ ഓഫീസറായ ജി വിശ്വപ്രകാശ് ജനറൽ കൺവീനറുമായ 1,501 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്. വിവിധ മേഖലകളിലെ പ്രമുഖർ വൈസ് ചെയർമാൻമാരും ജോയിൻ കൺവീനർമാരുമാണ്. 15 ഉപസമിതികളും രൂപീകരിച്ചു. 

 

ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് താലൂക്ക് കാർഷിക ബാങ്കിൽ പ്രസിഡന്റ് ടി.വിശ്വനാഥൻ വിശദീകരണം നടത്തി. സംഘാടക സമിതി രൂപീകരണ യോഗത്തിൽ മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി. ടി ബാബു, വൈസ് ചെയർപേഴ്സൺ കെ. പി ചാന്ദിനി, മുനിസിപ്പാലിറ്റി,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നോഡൽ ഓഫീസർ ജി. വിശ്വപ്രകാശ് സ്വാഗതവും കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നന്ദിയും പറഞ്ഞു.

date