Skip to main content

നടുവണ്ണൂർ വോളിബോൾ അക്കാദമി ഉദ്ഘാടനം ശനിയാഴ്ച 

 

 

മലബാറിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറക് പകരുന്ന നടുവണ്ണൂർ വോളിബോൾ അക്കാദമി ഉദ്ഘാടനത്തിന് ഒരുങ്ങി. ശനിയാഴ്ച രാവിലെ 11 മണിക്ക് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നാടിനു സമർപ്പിക്കും. കാവുന്തറയിലെ തെങ്ങിടപറമ്പിൽ വോളി അക്കാദമി വിലയ്ക്കു വാങ്ങിയ 75 സെന്റ് സ്ഥലത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 10.63 കോടി രൂപ ചെലവിലാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. പഠനത്തിനൊപ്പം കുട്ടികൾ വോളിബോൾ കളിച്ച് വളരണമെന്ന നാടിന്റെ സ്വപ്നമാണ് കായിക വകുപ്പും സർക്കാരും സഫലമാക്കുന്നത്.

 

 3,687 ചതുരശ്ര മീറ്ററിൽ ഒരുക്കിയ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ രണ്ട് ഇൻഡോർ കോർട്ടാണ് തയ്യാറാക്കിയത്. വിശാലമായ തിയറി ക്ലാസ്മുറിയും മൾട്ടിജിമ്മും ഒന്നാം നിലയിലാണ് ഒരുക്കിയത്. കുട്ടികൾക്കുള്ള ഡോർമെറ്ററികൾ ഗ്രൗണ്ട് ഫ്ളോറിലും ഒന്നാംനിലയിലുമുണ്ട്. രണ്ട് ലിഫ്റ്റും ഒരുങ്ങി. അക്കാദമിയുടെ മുറ്റത്താണ് ഔട്ട്ഡോർ കോർട്ട് തയ്യാറാക്കിയത്. നൂറുകുട്ടികൾക്ക് താമസസൗകര്യം, അടുക്കള, ഓഫീസ്, മൾട്ടി ജിം ഭക്ഷണശാല, തിയറി ക്ലാസ്മുറി, തുടങ്ങിയ സൗകര്യങ്ങളുണ്ട്. .

 

date