Skip to main content

പി എഫ് അദാലത്ത് 27ന്

തൊഴിലാളികള്‍ ,തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നടത്തുന്ന പരാതി പരിഹാര ബോധവല്‍ക്കരണ അദാലത്ത് 'പി എഫ് നിങ്ങളുടെ അരികെ' 27ന് നടക്കും. പീരുമേട് അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ തുടങ്ങും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരാതി വിശദമായി എഴുതി മൂന്നാര്‍ പി. എഫ്. ഓഫീസില്‍ നേരിട്ടോ അസിസ്റ്റന്റ് പി. എഫ്. കമ്മീഷണര്‍, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാര്‍ എന്ന വിലാസത്തില്‍ തപാലിലോ 20 നകം ലഭ്യമാക്കണം. do.munnar@epfindia.gov.in എന്ന ഇ മെയിലും അയയ്ക്കാം. പി. എഫ്. നമ്പര്‍, യു.എ.എന്‍, പി.പി. ഓ. നമ്പര്‍, എസ്റ്റാബ്ലിഷ്‌മെന്റ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി ബോധിപ്പിക്കാമെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ എ. ആര്‍. വിനോജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847731711.

date