Skip to main content

പ്രാഥമികതല ഒരുക്കങ്ങള്‍ വിലയിരുത്തി

മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പങ്കെടുക്കുന്ന ജില്ലയിലെ നവകേരളസദസിന്റെ പ്രാഥമികതല ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് വിലയിരുത്തി. ചേമ്പറില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ പരിപാടിയുടെ സുഗമനടത്തിപ്പിനുള്ള നിര്‍ദേശങ്ങളും നല്‍കി.

ഡിസംബര്‍ 18ന് തുടങ്ങി 20 വരെയാണ് ജില്ലയിലെ പര്യടനം. എല്ലാ നിയമസഭാമണ്ഡലങ്ങളിലും ജനങ്ങളുമായി സംവദിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ പൂര്‍ത്തീകരണ-പുരോഗമന വിവരങ്ങളും തുടര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആശയവിനിമയം നടത്തും. ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിക്കാവശ്യമായ സ്ഥലസൗകര്യം പശ്ചാത്തലസൗകര്യം ഇതരക്രമീകരണങ്ങള്‍ എന്നിവ അതത് മേഖലാസംഘാടകസമിതികളുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംവിധാനമാണിത്. സമിതികള്‍ക്ക് ആവശ്യമായ പിന്തുണയും സംവിധാനങ്ങളും ഒരുക്കുന്നതിനാണ് ജില്ലാതല ഉദ്യോഗസ്ഥരേയും അനുബന്ധജീവനക്കാരെയും നിയോഗിക്കുന്നത്. ഓരോരുത്തരും നിര്‍വഹിക്കേണ്ട ചുമതലകള്‍ ജില്ലാ കലക്ടര്‍ വിശദീകരിച്ചു. കൃത്യമായ ഇടവേളകളില്‍ പ്രവര്‍ത്തനപുരോഗതി വിലയിരുത്തും. ജനകീയവേദികളാക്കി എല്ലാ മണ്ഡലങ്ങളും സജ്ജീകരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ കുറ്റമറ്റപ്രവര്‍ത്തനം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

date