Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിങ് സെന്ററില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനായുള്ള അഭിമുഖം ഒക്‌ടോബര്‍ 30 രാവിലെ 10.30 ന് നടത്തും. ട്രേഡുകളും യോഗ്യതയും:

ഇന്‍സ്ട്രമെന്റ് മെക്കാനിക് (കെമിക്കല്‍ പ്ലാന്റ്) (ഐ എം സി പി ) : ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി / എന്‍ എ സി യും മൂന്ന് വര്‍ഷ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കെമിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ പ്രോസസ് കണ്‍ട്രോള്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് ടെക്‌നോളജിയും രണ്ടുവര്‍ഷ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ഡിഗ്രി ഇന്‍ കെമിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ പ്രോസസ്സ്് കണ്‍ട്രോള്‍ ഇന്‍സ്ട്രമെന്റേഷന്‍ എന്‍ജിനീയറിങ് ടെക്‌നോളജിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.

  ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ് ) (എല്‍ എ സി പി) : ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സി യും മൂന്നുവര്‍ഷ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കെമിക്കല്‍ പെട്രോകെമിക്കല്‍ ടെക്‌നോളജി എന്‍ജിനീയറിങും രണ്ടുവര്‍ഷ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡിഗ്രി ഇന്‍ കെമിക്കല്‍ പെട്രോ കെമിക്കല്‍ ടെക്‌നോളജി എന്‍ജിനീയറിങ് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും

കാറ്ററിങ് ആന്‍ഡ് ഹോസ്പിറ്റലാറ്റി അസിസ്റ്റന്റ് (സി എച്ച് എ): ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സി യും മൂന്നുവര്‍ഷ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്ററിങ് ടെക്‌നോളജിയില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്ററിങ് ടെക്‌നോളജിയില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ഫോണ്‍ 0474 2713099.

date