Skip to main content
സംരംഭകത്വ ബോധവത്കരണ പരിപാടി

സംരംഭകത്വ ബോധവത്കരണ പരിപാടി

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ സംരംഭകത്വ ബോധവത്ക്കരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹരി നായര്‍ അധ്യക്ഷനായി.

വ്യവസായവകുപ്പ് സംരംഭക മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ സാധ്യതകളെക്കുറിച്ചും വെട്ടിക്കവല വ്യവസായ വികസന ഓഫീസര്‍ എ സുബിന്‍ ക്ലാസെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗം കെ ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കരിങ്ങന്നൂര്‍ സുഷമ, അരുണ്‍കുമാര്‍, രാധിക, അസീന, ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ നിസാം, കൊട്ടാരക്കര ഉപജില്ലാ വ്യവസായ ഓഫീസര്‍ പി എസ് കണ്ണനുണ്ണി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date