Post Category
സ്പോട്ട് അലോട്ട്മെന്റ്
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് കോഴിസിന് സർക്കാർ/ സ്വാശ്രയ കോളജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് 26 ന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10 ന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപെട്ട അപേക്ഷകർ എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 നകം നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. ഒഴിവുകളുടെ വിശാദാംശങ്ങൾ www.lbscentre.kerala.gov.in ൽ അലോട്ട്മെന്റിനുമുമ്പ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ അന്നുതന്നെ ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
പി.എൻ.എക്സ്. 5050/2023
date
- Log in to post comments