Skip to main content

സെറ്റ്: നവംബർ 5 വരെ അപേക്ഷിക്കാം

ഹയർ സെക്കൻഡറിനോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാന തല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ്  (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 5 വൈകിട്ട് 5 വരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷിലെ വിവരങ്ങളിൽ മാറ്റം വരുത്തുന്നതിന് നവംബർ 8, 9, 10 തീയതികളിൽ അവസരം ലഭിക്കും. നോൺക്രിമിലെയർ വിഭാഗത്തിൽപ്പെടുന്നവർ സർട്ടിഫിക്കറ്റിന്റെ അസൽ (2022 സെപ്റ്റംബർ 26 നും 2023 നവംബർ 10 നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസായാൽ ഹാജരാക്കണം.

            പി.എൻ.എക്‌സ്5053/2023

date