Skip to main content

കേരള നിയമസഭ പിന്നോക്ക സമുദായ ക്ഷേമ സമിതി യോഗം നാളെ

*യോഗത്തില്‍ ഹര്‍ജികളും നിവേദനങ്ങളും സ്വീകരിക്കും

കേരള നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമ സമിതി യോഗം നാളെ (ഒക്ടോബര്‍ 26) രാവിലെ 10.30 ന് തൃശ്ശൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തൃശ്ശൂര്‍ ജില്ലയില്‍ നിന്ന് ലഭിച്ച ഹര്‍ജികളിന്മേലും സമിതിയുടെ പരിഗണനയിലുള്ളതുമായ ഹര്‍ജികളിന്മേലും ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് സമിതി തെളിവെടുപ്പ് നടത്തും.

സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും, അവര്‍ നേരിടുന്ന വിദ്യാഭ്യാസ, സാമൂഹ്യപരമായ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും പിന്നാക്ക സമുദായത്തില്‍പ്പെട്ട വ്യക്തികളില്‍ നിന്നും ഭാരവാഹികളില്‍ നിന്നും ഹര്‍ജികളും നിവേദനങ്ങളും സ്വീകരിക്കും. ഹര്‍ജികളും നിവേദനങ്ങളും നല്‍കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും അവയില്‍ ഒപ്പ് രേഖപ്പെടുത്തി സമിതി ചെയര്‍മാനെ അഭിസംബോധന ചെയ്ത് നല്‍കേണ്ടതാണ്.

date