Skip to main content

ഫോട്ടോഗ്രാഫി ശില്പശാല 28 ന്

കേരളാ സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കുന്നംകുളത്തെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഏകദിന ഫോട്ടോഗ്രാഫി ശില്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 28 ന് നടക്കുന്ന ശില്പശാലയിൽ പ്രായഭേദ്യമന്യേ ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം. ഫോട്ടോഗ്രാഫിയിൽ മുൻപരിചയവും ആവശ്യമില്ല. വിദഗ്ധനായ ഫോട്ടോഗ്രാഫി ട്രെയിനർ നയിക്കുന്ന ശില്പശാലയിൽ കോംപോസിഷൻ, ഐ എസ് ഒ ആന്റ് ലൈറ്റിംഗ്, എക്സ്പോഷർ, ഷട്ടർ സ്പീഡ് ടെക്‌നിക്‌സ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. പങ്കെടുക്കാൻ https://bit.ly/asapcsptcrpgm എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947797719.

date