Skip to main content

തീറ്റപ്പുൽ കൃഷി പരിശീലന പരിപാടി

ആലപ്പുഴ: ക്ഷീര വികസന വകുപ്പിന്റെ ഓച്ചിറ ക്ഷീരോത്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ ഒക്ടോബർ 30, 31 തീയതികളിൽ ക്ഷീര കർഷകർക്കായി തീറ്റപ്പുൽ കൃഷി പരിശീലനം എന്ന വിഷയത്തിൽ പരിശീലന പരിപാടി നത്തുന്നു. താത്പര്യമുള്ള ക്ഷീര കർഷകർ ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മുഖേനെയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടർമാർ മുഖാന്തരമോ അതത് ബ്ലോക്ക് ക്ഷീര വികസന ഓഫീസർ മുഖേനയോ ഒക്ടോബർ 28 ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ ഫീസ് 20 രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ടി.എ, ഡി.എ നൽകും. തിരിച്ചറിയൽ രേഖയുടെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ കൊണ്ടുവരണം. ഫോൺ: 8089391209, 04762698550
 

date