Skip to main content

ഗതാഗത നിരോധിച്ചു

ആലപ്പുഴ : എസ്.എൽ. പുരം റോഡിൽ മടയാംതോടിൽ കലുങ്കിന്റെ നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം ഒക്ടോബർ 26 മുതൽ പ്രവർത്തിയുടെ പൂർത്തീകരണം വരെ പൂർണ്ണമായും നിരോധിച്ചതായി പി. ഡബ്ല്യു. ഡി ആലപ്പുഴ റോഡ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. എസ്.എൽ. പുരം റോഡിൽകൂടി തെക്കുനിന്നും വരുന്ന വാഹനങ്ങൾ സാംസ്കാരിക നിലയം ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് എൻ.എച്ച് ലേക്കും കിഴക്കോട്ട് തിരിഞ്ഞ് സ്റ്റേറ്റ് ഹൈവേയിലെ കോമളപുരം, ഗുരുപുരം ജംഗ്ഷനിലേക്കും പ്രവേശിക്കണം. എസ്.എൽ പുരം റോഡിൽ കൂടി വടക്കുനിന്ന് വരുന്ന വാഹനങ്ങൾ നവജീവൻ ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് എൻ. എച്ച് ലേക്കും കിഴക്കോട്ട് തിരഞ്ഞ് നേതാജി ജംഗ്ഷനിലും ലെനിൻ കോർണർ ജംഗ്ഷനിൽ നിന്നും റോഡ് മുക്ക് ജംഗ്ഷനിലേക്കും പ്രവേശിക്കേണ്ടതാണ്.
 

date