Skip to main content
 ആലപ്പുഴ  ജനറൽ ആശുപത്രിയിൽ കുട്ടികളുടെ  ലഹരി വിമുക്ത കേന്ദ്രം തുടങ്ങുന്നത് പരിഗണനയിൽ  

 ആലപ്പുഴ  ജനറൽ ആശുപത്രിയിൽ കുട്ടികളുടെ  ലഹരി വിമുക്ത കേന്ദ്രം തുടങ്ങുന്നത് പരിഗണനയിൽ  

ആലപ്പുഴ: ലഹരി പദാർത്ഥങ്ങളുടെ  ഉപയോഗത്തിനെതിരെ ചികിത്സ നൽകാൻ കുട്ടികൾക്ക് മാത്രമായി  ജനറൽ ആശുപത്രിയോടനുബന്ധിച്ചുള്ള  കെട്ടിടത്തിൽ  ലഹരി വിമുക്ത കേന്ദ്രം തുടങ്ങുന്നതിന് നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ ജോൺ. വി. സാമുവൽ. സംസ്ഥാന ബാലാവകാശ  കമ്മിഷന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്‌ മിനി  ഹാളില്‍ നടന്ന ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കുട്ടികളുടെ  അവകാശ സംരക്ഷണ സേവനങ്ങൾ നൽകുമ്പോൾ വകുപ്പുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ  ബാലവകാശ കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം ചർച്ച ചെയ്തു. 
പോക്സോ നിയമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്  കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനുളള നിർദ്ദേശവും കമ്മീഷൻ അംഗം  നൽകി. സൈബർ സുരക്ഷയുമായി ബന്ധപെട്ട കേന്ദ്രങ്ങൾ കൂടുതൽ സജീവമായി പ്രവർത്തിക്കണമെന്നും നിർദ്ദേശിച്ചു. ജില്ലയിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ അവിടെ തന്നെ  പരിഹാരം കണ്ടു. ആര്‍.റ്റി.ഇ, ജുവനൈല്‍ ജസ്റ്റിസ് , പോക്സോ നിയമങ്ങളുമായി ബന്ധപ്പെട്ട്  വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി.  വകുപ്പ്തല ഉദ്യോഗസ്ഥര്‍  ജില്ലയിലെ ബാലവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. .  ജില്ലാ പോലീസ് മേധാവി  ചൈത്ര തെരേസ ജോൺ ,ജില്ലാ നിയമ സേവന  അതോറിറ്റി സബ് ജഡ്ജ്  പ്രമോദ് മുരളി, അഡീഷണൽ എസ്. പി. സുരേഷ് കുമാർ, ചൈൽഡ് വെൽഫെയർ കമ്മറ്റി  ചെയർപേഴ്സൺ വസന്തകുമാരി അമ്മ, ജുവനൈൽ ജസ്റ്റിസ്‌ ബോർഡ് അംഗം എ. ഷീല , ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി മിനിമോൾ,   വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥൻ തുടങ്ങിയവർ  പങ്കെടുത്തു.

date