എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം 2023-24- അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് ''എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം (ഇ.ഇ.പി. പദ്ധതി)'' എന്ന പദ്ധതിയുടെ - 2023-24 വര്‍ഷത്തെ ധനസഹായത്തിന് പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട (ഒ.ബി.സി.) ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍/എഞ്ചിനിയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ബാങ്കിങ് സര്‍വ്വീസ്, ഗേറ്റ്/മാറ്റ്, യൂ.ജി.സി./നെറ്റ്/ജെ.ആര്‍.എഫ്. തുടങ്ങിയ മത്സര പരീക്ഷ ഇനങ്ങളുടെ പരിശീലനത്തിനുള്ള ധനസഹായത്തിന് www.egrantz.kerala.gov.inഎന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. മുന്‍ വര്‍ഷങ്ങളില്‍ മികച്ച വിജയം നേടിയതും വകുപ്പുമായി എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഈ പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കൂ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി: 30.11.2023. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in, www.egrantz.kerala.gov.inഎന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാം. ഫോണ്‍ - എറണാകുളം മേഖലാ ആഫീസ് - 0484 - 2983130
- Log in to post comments