Skip to main content

ഭരണഭാഷാ വാരാഘോഷം: പ്രശ്‌നോത്തരി മത്സരം 4 ന്

ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് എല്ലാ വകുപ്പ് ജീവനക്കാര്‍ക്കുമായി നവംബര്‍ നാലിന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് പദ്യം ചൊല്ലല്‍, ഉച്ചക്ക് 2.30 ന് കേരളവുമായി ബന്ധപ്പെട്ട പ്രശ്‌നോത്തരി മത്സരം എന്നിവയാണ് നടക്കുക. വാരാഘോഷത്തിന്റെ സമാപനദിവസമായ നവംബര്‍ ഏഴിന് മത്സര വിജയികള്‍ക്ക് സമ്മാനവിതരണവും ഭരണഭാഷ പുരസ്‌കാര ജേതാവിനെ ആദരിക്കലും നടക്കും.
 

date