Skip to main content

കായ്ഫലം എടുക്കുന്നതിനുള്ള അവകാശം ലേലം എട്ടിന്

പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന്‍ നം. 2 പാലക്കാട് കാര്യാലയത്തിന്റെ പരിധിയിലുള്ള വിവിധ റോഡുകളുടെ പാര്‍ശ്വഭാഗങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും 2023 നവംബര്‍ മുതല്‍ 2024 ഒക്ടോബര്‍ വരെ ഒരു വര്‍ഷത്തേക്ക് കായ്ഫലങ്ങള്‍ എടുക്കുന്നതിനുള്ള അവകാശം നവംബര്‍ എട്ടിന് രാവിലെ 11 ന് ലേലം ചെയ്യും. എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളെജ് റോഡ്, പത്തിരിപ്പാല-കോങ്ങാട് റോഡ്, പാലക്കാട്-പൊള്ളാച്ചി എന്നിവിടങ്ങളിലെ ഫലവൃക്ഷങ്ങളിലെ കായ്ഫലങ്ങളുടെ അവകാശമാണ് ലേലം ചെയ്യുന്നത്. എല്ലാ റോഡുകളും ഉള്‍പ്പെടുത്തി ഒന്നിച്ച് ഓഫീസില്‍ വെച്ച് ലേലം ചെയ്യും. 1000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ നവംബര്‍ ഏഴിന് വൈകിട്ട് നാല് വരെ ഓഫീസില്‍ നേരിട്ട് സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
 

date