Skip to main content

അറിയിപ്പുകൾ 

 

ഫിറ്റ്നസ് ട്രെയിനർ കോഴ്സിൽ പരിശീലനം

അസാപ് കേരളയും വനിതാ വികസന കോർപറേഷനും ചേർന്ന് കോഴിക്കോട് പരിശീലന കേന്ദ്രത്തിൽ വച്ച് നടത്തുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 മുതൽ 30 വയസുവരെ പ്രായമുള്ള വനിതകൾക്കാണ് അവസരം. കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്കിൽ ഡെവലപ്മെന്റ്  കോർപറേഷന്റെ കീഴിലുള്ള സ്പോർട്സ് സെക്ടർ സ്കിൽ  കൗൺസിലിന്റെ സർട്ടിഫിക്കറ്റോടുകൂടിയ പ്രസ്തുത ലെവൽ 4 എൻ എസ് ക്യൂ എഫ്  കോഴ്സിന് 13,100 രൂപയാണ് ഫീസ്.  ആദ്യത്തെ 100 അപേക്ഷകർക്ക് 100 ശതമാനം സ്കോളർഷിപ്പ് ലഭിക്കും. ഫോൺ : 8921340887 , 9495999657 

ലേലം ചെയ്യുന്നു

കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഓഫീസിന്റെ മുമ്പിലായി നിശ്ചല അവസ്ഥയിലുള്ള ഔദ്യോഗിക വാഹനം രജിസ്റ്റർ നമ്പർ കെഇഡി 494 പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിന് സമീപം  നവംബർ ഏഴിന് രാവിലെ 11.30ന് ലേലം ചെയ്യുന്നു.   

വിദ്യാഭ്യാസ അവാർഡ്  വിതരണം 

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ ജില്ലയിലെ കർഷക തൊഴിലാളികളുടെ മക്കൾക്ക്  ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണം നാളെ (നവംബർ മൂന്ന് )  രാവിലെ 10 മണിക്ക് കോഴിക്കോട് ടൗൺഹാളിൽ  കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ  ഉദ്ഘാടനം ചെയ്യും. 2022-23 അധ്യയന വർഷത്തിലെ എസ്എസ്എൽസി ടിഎച്ച്എസ്എൽസി/ പ്ലസ് ടു/ വിഎച്ച്എസ്ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡ് വിതരണം ചെയ്യുന്നത്.
ചടങ്ങിൽ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കെ എസ്. മുഹമ്മദ് സിയാദ്, വിവിധ സംഘടനാ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

ഓംബുഡ്സ്മാൻ സിറ്റിംഗ് 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പിഎംഎവൈ ഭവനപദ്ധതി എന്നിവ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനായി നവംബർ എട്ടിന് രാവിലെ 11 മണി മുതൽ കോഴിക്കോട് ജില്ലാ എംജിഎൻആർഇജിഎസ്, പിഎംഎവൈ ഭവനപദ്ധതി ഓംബുഡ്സ്മാൻ വി പി സുകുമാരൻ കായക്കൊടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ  പ്രത്യേക സിറ്റിംഗ് നടത്തുന്നു.  ഫോൺ : 9495354042 

ട്രേഡസ്മാൻ നിയമനം

ഗവ  എൻജിനീയറിങ് കോളേജിൽ 2023 24 അധ്യയന വർഷത്തേക്ക്‌ ട്രേഡസ്മാൻ ഓട്ടോ മൊബൈൽ തസ്തികയിലേക്ക്‌ ദിവസ വേതനാടിസ്ഥനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ  നവംബർ ആറിന് അസൽ പ്രമാണങ്ങളുമായി രാവിലെ 10 മണിക്ക് മുൻപായി സ്ഥാപനത്തിൽ നേരിട്ട്‌ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഉദ്യോഗാർത്ഥികൾക്ക് കേരള  പിഎസ്‌സി നിർദേശിച്ച വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. geckkd.ac.in  

സ്‌പോട്ട് അഡ്മിഷൻ 

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം 10-ാം ബാച്ച് കോഴ്‌സിലേക്ക്  ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.  താത്പര്യമുള്ളവർ  നവംബർ 18നു മുൻപ് യോഗ്യത സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസി, പ്ലസ് ടു)  ആധാർ കാർഡ്, എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ (രാവിലെ 10  - വൈകിട്ട്  5  ) എറണാകുളം  കാക്കനാടുള്ള  കേരള മീഡിയ അക്കാദമി  ആസ്ഥാന മന്ദിരത്തിൽ നേരിട്ട് ഹാജരാകാം. ഫോൺ : 0484 2422275, 8281360360.

ക്വട്ടേഷനുകൾ ക്ഷണിച്ചു

കോഴിക്കോട് വെസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹൈസ്കൂളിൽ ഒരു ട്യൂബ് വെൽ കുഴിക്കുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. നിരതദ്രവ്യം ആയി 800/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് "സൂപ്രണ്ട് ഗവ: ടെക്നിക്കൽ ഹൈ സ്കൂൾ കോഴിക്കോട്" എന്ന പേരിൽ എടുക്കണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി : നവംബർ 16നു  ഉച്ചക്ക് രണ്ട് മണി. ഫോൺ : 9496877844, 0495-2380119 

അധ്യാപക നിയമനം

സുൽത്താൻ ബത്തേരി ഗവ.സർവ്വജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ അഗ്രികൾചർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച  നവംബർ ആറിന്  ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വി.എച്ച്.എസ്.ഇ. ഓഫീസിൽ നടക്കും. 

സ്കൂൾ കലോൽസവത്തിൽ വിധികർത്താക്കളാകാം 

ഡിസംബർ നാലിന് ആരംഭിക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ വിധികർത്താക്കളാവുന്നതിന് കോഴിക്കോട് ജില്ലക്ക് പുറത്ത് താമസക്കാരായ യോഗ്യരായവരിൽ നിന്നും ബയോഡാറ്റ ക്ഷണിച്ചു. വിശദമായ ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും നവംബർ എട്ടിനകം  csectionddekkd@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ലഭ്യമാക്കേണ്ടതാണെന്നു വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. 
 ഫോൺ : 9446891620 ,9400781599

date