Skip to main content

സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷനായി പൊല്‍പുള്ളി ഗവ ഹോമിയോ ഡിസ്പെന്‍സറി

പൊല്‍പുള്ളി ഗവ ഹോമിയോ ഡിസ്പെന്‍സറി സമ്പൂര്‍ണ ഡിജിറ്റലൈസേഷനാക്കി. ഇതിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍, രോഗി പരിശോധന, മരുന്ന് വിതരണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജീവനക്കാരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ആയുഷ് ഹോമിയോപ്പതി ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (AHiMS 2.0) വഴി ഡിജിറ്റലൈസ് ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പൊല്‍പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലഗംഗാധരന്‍ നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി സുവിമോള്‍, ഡിസ്‌പെന്‍സറി ഉദ്യോഗസ്ഥര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date