Skip to main content

മത്സര പരീക്ഷാ പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (ഒ.ബി.സി) ഉദ്യോഗാർഥികൾക്ക് കേന്ദ്ര സംസ്ഥാന സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/യോഗ്യത പരീക്ഷാപരിശീലനങ്ങൾക്ക് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ/എൻജിനിയറിങ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിങ് സർവീസ്, GATEMAT UGC-NET/JRF തുടങ്ങിയ വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനത്തിന് പ്രശസ്തിയും സേവന പാരമ്പര്യവും, മുൻവർഷങ്ങളിൽ മികച്ച റിസൽട്ട് സൃഷ്ടിച്ചിട്ടുള്ളതുമായ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയിട്ടുള്ള ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കും www.egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി നവംബർ 30.

പി.എൻ.എക്‌സ്5235/2023

date