Skip to main content

വൈവിധ്യങ്ങളുടെ എത്നിക് ട്രേഡ് ഫെയർ

            കേരളത്തിന്റെ തനത് സംസ്‌കാരം വിളിച്ചോതുന്ന പരമ്പരാഗത ഉത്പന്നങ്ങളുടെ വൈവിധ്യ കലവറയാണ് എത്നിക് ട്രേഡ് ഫെയർ.കേരളീയത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളജിൽ ഒരുക്കിയ എത്നിക് ട്രേഡ് ഫെയറിൽ ഭക്ഷ്യയുത്പന്നങ്ങൾബാഗുകൾസോപ്പ്തുണിത്തരങ്ങൾവന ഉത്പന്നങ്ങൾകരകൗശല ഉത്പന്നങ്ങൾകരിമ്പ്-മുള ഉൽപ്പന്നങ്ങൾഎൽഇഡി ബൾബ്മറയൂർ ശർക്കരമഞ്ഞൾകാപ്പിഗ്രാമ്പൂകുരുമുളക്കശുവണ്ടി ഉത്പന്നങ്ങൾ കളിമണ്ണാഭരണങ്ങൾഗോത്ര പെയിന്റിങ്ങുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങളും കാഴ്ചകളുമാണ് കാത്തിരിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ പട്ടികവർഗ വിഭാഗക്കാരുടെ ഉത്പന്നങ്ങളാണ് ഇവിടെ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി എത്തിച്ചിരിക്കുന്നത്.

            കാപ്പിത്തടിയിൽ ഉരുത്തിരിഞ്ഞ മനോഹര ശിൽപങ്ങൾ ഫെയറിലെ വലിയ ആകർഷണമാണ്. യാഥാർത്ഥ്യത്തെ വെല്ലും വിധം കുഞ്ഞിക്കിളികളും പൂമ്പാറ്റകളും ചെറുമീനുകളുമെല്ലാം  ആസ്വാദകരെ ക്ഷണിക്കുകയാണിവിടെ. പതിവ് കാഴ്ചകളിൽ നിന്ന് വ്യത്യസ്തമാണ് മുള ഉൽപ്പന്നങ്ങളുടെ പ്രദർശനം. പൊന്മുളം തണ്ടിൽ നിന്നുള്ള ഒരുപിടി സംഗീതോപകരണങ്ങളും വലുതും ചെറുതുമായ ക്രിസ്തുമസ് നക്ഷത്രങ്ങളും കുഞ്ഞു വിളക്കുകളും മഴ മൂളിയുമെല്ലാം എത്നിക് ട്രേഡ് ഫെയറിന്റെ മാറ്റു കൂട്ടുന്നുണ്ട്. എണ്ണയും തൈലവും ഉൾപ്പെടെ ആയുർവേദ ഉൽപ്പന്നങ്ങളുടെ വലിയൊരു ശേഖരവും ഇവിടെ കാണാം. കളിമണ്ണിൽ നിർമിച്ച വർണാഭമായ ആഭരണങ്ങളുമായെത്തിയ വയനാട്ടുകാരി ഗീതുവും ഫൈബറിൽനിന്നു പല നിറത്തിലും വലുപ്പത്തിലുമുള്ള നെറ്റിപ്പട്ടം ഒരുക്കി വിൽപ്പന നടത്തുന്ന പാലക്കാട് സ്വദേശി കവിതയും ഉൾപ്പെടുന്ന പല കലാകാരന്മാരും എത്നിക് ഫെയറിലെ പുതുമുഖങ്ങളാണ്.

പി.എൻ.എക്‌സ്5236/2023

date