Skip to main content

പെറ്റ് ഫുഡ് ഫെസ്റ്റിവെല്ലിൽ  എല്ലാ ദിവസവും പെറ്റ് ന്യുട്രീഷൻ കോർണർ

            കേരളീയത്തോടനുബന്ധിച്ച് എൽ.എം.എസ് കോമ്പൗണ്ടിൽ നടക്കുന്ന പെറ്റ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാ ദിവസവും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പെറ്റ് ന്യുട്രീഷൻ കോർണർ പ്രവർത്തിക്കും. വൈകിട്ട് അഞ്ചുമണി മുതൽ ഒൻപതുമണിവരെ ഓമന മൃഗങ്ങളുടേയും പക്ഷികളുടേയും പോഷകാഹാരം സംബന്ധിച്ച നിർദേശങ്ങൾവാക്‌സിനേഷൻ വിവരങ്ങൾപരിപാലന രീതികളെ കുറിച്ചുള്ള ശാസ്ത്രീയ വിലയിരുത്തലുകൾ എന്നിവ നേരിട്ട് ഡോക്ടർമാരിൽ നിന്നും സൗജന്യമായി ലഭിക്കുന്നതിനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെഎല്ലാദിവസവും വൈകിട്ട് 4.30 മുതൽ ആറു വരെ ഓമനകളായി വളർത്തുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും ആഹാരരീതികൾപരിപാലനം എന്നിവ സംബന്ധിച്ച് വിദഗ്ധർ ക്ലാസുകളും നയിക്കും.

            സംസ്ഥാനത്ത് ആദ്യമായാണ് വളർത്തു മൃഗങ്ങൾക്കായി ഫുഡ് ഫെസ്റ്റ് നടത്തുന്നത്. വളർത്തു മൃഗങ്ങളുടേയുംപക്ഷികളുടേയും തീറ്റ വസ്തുക്കളുടെയും പ്രദർശന- വിപണനം എന്നതിലുപരി അവയെ വളർത്തുന്നവരുടെ കടമകളുംസാമൂഹിക പ്രതിബദ്ധതയും ഓർമ്മപ്പെടുത്തുകയുംമൃഗക്ഷേമം ഉറപ്പാക്കി തീറ്റ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾപൊതുജനാരോഗ്യ പ്രശ്‌നങ്ങൾജന്തുജന്യരോഗങ്ങൾ സംബന്ധിച്ച അവബോധം സൃഷ്ടിക്കുകമൃഗങ്ങളെ വളർത്തുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയുമാണ് ലക്ഷ്യം വയ്ക്കുന്നത്.

            വളർത്തു നായകളുടെ പരിപാലന രീതികളിലും തീറ്റ സമ്പ്രദായങ്ങളിലും കാലാകാലാങ്ങളായി വന്നിട്ടുള്ള വ്യത്യാസങ്ങൾ വിവരിക്കുന്ന രേഖാചിത്രങ്ങൾക്കും രേഖപ്പെടുത്തലുകൾക്കുമൊപ്പം സെൽഫി പോയിന്റുകളും പെറ്റ് ഫുഡ് സ്റ്റാളിന്റെ പ്രത്യേകതയാണ്.

പി.എൻ.എക്‌സ്5239/2023

date