Skip to main content

ദിവ്യ കലാമേള നവംബർ 17 മുതൽ 26 വരെ ചെന്നെയിൽ

            കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനിൽ നിന്നും എൻ.ഡി.എഫ്.ഡി.സി വായ്പ എടുത്ത ഗുണഭോക്താക്കൾക്ക് അവരുടെ തൊഴിൽ സംരംഭങ്ങൾ മുഖേന നിർമ്മിച്ച ഉത്പ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും ദേശീയ ദിവ്യാംഗൻ ധനകാര്യ വികസന കോർപ്പറേഷൻ ചെന്നെയിൽ വച്ച് നവംബർ 17 മുതൽ 26 വരെ മേള സംഘടിപ്പിക്കുന്നു. മേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരും മുൻപ് മേളയിൽ പങ്കെടുത്തിട്ടില്ലാത്തവരുമായ ഗുണഭോക്തക്കൾ അവരുടെ പേരും മറ്റ് വിശദാംശങ്ങളും ഉത്പന്നങ്ങളുടെ ഫോട്ടോഗ്രാഫും ഉൾപ്പെടെ നവംബർ 4ന് വൈകിട്ട് അഞ്ചു മണിക്കകം നിശ്ചിത അപേക്ഷ ഫോറത്തിൽ kshpwc2017@gmail.com എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ ഫോമും മറ്റു വിശദാംശങ്ങളും www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 0471 2347768, 9497281896

പി.എൻ.എക്‌സ്5241/2023

date