Skip to main content

ദേശീയ ആയുർവേദ ദിനം നവംബർ 10ന്

 

'ആയുർവേദം എല്ലാവർക്കും എല്ലാ ദിവസവും'' എന്ന പ്രചരണവുമായി എട്ടാമത് ദേശീയ ആയുർവേദ ദിനം നവംബർ 10 ന് ആചരിക്കും.''ഏക ആരോഗ്യത്തിന് ആയുർവേദം'' എന്ന സന്ദേശത്തിൽ ഊന്നിയാണ് ഭാരതീയ ചികിത്സാ വകുപ്പ് ഇതര വകുപ്പുകളുടെ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. 
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും, മറ്റ് അംഗീകൃത സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം ആയുർവേദ സ്ഥാപനങ്ങളിൽ ജീവിത ശൈലീ രോഗങ്ങൾക്കായി പ്രത്യേക ക്ലിനിക്കുകളും സ്‌കൂൾ, കോളേജ് തലത്തിൽ അവബോധ ക്ലാസുകളും മത്സരങ്ങളും നടത്തും. നവംബർ എട്ടിന് പ്രചരണ ജാഥയുണ്ടാകും. സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ച് മൾട്ടി സ്‌പെഷ്യാലിറ്റി ആയുർവേദ മെഡിക്കൽ ക്യാമ്പ് എക്‌സിബിഷൻ എന്നിവയും, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രാധാന്യം നൽകുന്ന വിവിധ പരിപാടികളും ഉണ്ടാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി സി ജെസ്സി അറിയിച്ചു.

date