Skip to main content

നവകേരള സദസ്സ് : മൂവാറ്റുപുഴ മണ്ഡലത്തിൽ      പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണം പൂര്‍ത്തിയായി 

 

മൂവാറ്റുപുഴ മണ്ഡലത്തിലെ നവകേരള സദസ്സിന്റെ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണം പൂര്‍ത്തിയായെന്ന് സ്വാഗതസംഘം ചെയര്‍മാനായ മുന്‍എം.എല്‍.എ എല്‍ദോ എബ്രഹാമും കണ്‍വീനറായ തഹസീല്‍ദാര്‍ രഞ്ജിത്ത്   ജോര്‍ജും അറിയിച്ചു.

 മൂവാറ്റുപുഴ നഗരസഭ തല സംഘാടക സമിതി രൂപീകരണ യോഗം മുന്‍ എംഎല്‍എ ബാബുപോള്‍ ഉദ്ഘാടനം ചെയ്തു. മുന്‍നഗരസഭ ചെയര്‍മാന്‍ എം.എ.സഹീര്‍ അധ്യക്ഷത വഹിച്ചു.  മുൻ നഗരസഭ ചെയർമാൻ യു ആർ ബാബുവിനെ ചെയർമാനായും നഗരസഭ സൂപ്രണ്ട്
എൻ.കെ ഷാജിയെ കൺവീനറായും തെരഞ്ഞെടുത്തു.

പായിപ്ര പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ എം എ നൗഷാദ് അധ്യക്ഷനായി. എം എ റിയാസ് ഖാനെ ചെയര്‍മാനായും ഹസീന പി മൈതീനെ കണ്‍വീനറായും തെരഞ്ഞെടുത്തു.

വാളകം പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണ യോഗം മണ്ഡലം സംഘാടക സമിതി വൈസ് ചെയര്‍മാന്‍ യു ആര്‍ ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ പി പി മത്തായി അധ്യക്ഷനായി.   പി പി മത്തായിയെ ചെയര്‍മാനായും പി എം ജയരാജിനെ കണ്‍വീനറായും തെരഞ്ഞെടുത്തു.

ആവോലി  പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണ യോഗം 
ലൈബ്രറി കൗണ്‍സിസില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബിൾ സാബു അധ്യക്ഷത വഹിച്ചു. ഷാജു വടക്കനെ ചെയർമാനായും എസ്.മനുവിനെ കൺവീനറായും തെരഞ്ഞെടുത്തു.

ആരക്കുഴ ഗ്രാമ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ യോഗം 
മൂവാറ്റുപുഴ താലൂക്ക് സംഘാടക സമിതി വൈസ് ചെയര്‍മാന്‍  കെ. എന്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ചെയർമാനായി 
 ബെസ്റ്റിന്‍  ചേറ്റൂരിനെയും കണ്‍വീനറായി മത്തായി നവാസിനെയും തെരഞ്ഞെടുത്തു.

മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണ യോഗം    മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് യു ആർ ബാബു ഉദ്ഘാടനം ചെയ്തു. കെ വി സുനിൽ അധ്യക്ഷനായി.  കെ വി സുനിലിനെ ചെയർമാനായും ഷിജു വർഗീസിനെ കൺവീനറായും തെരഞ്ഞെടുത്തു.

ആയവന പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണ യോഗം ആരക്കുന്നം എ പി വര്‍ക്കി മിഷന്‍ ആശുപത്രി ചെയര്‍മാന്‍ പി ആര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്
കെ ടി രാജന്‍ അധ്യക്ഷനായി. കെ ടി രാജന്‍ ചെയര്‍മാനായും സി വി പൗലോസിനെ കണ്‍വീനറായും തെരഞ്ഞെടുത്തു.

പോത്താനിക്കാട് പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണ യോഗം
മൂവാറ്റുപുഴ മണ്ഡലം സ്വാഗത സംഘം കൺവീനർ ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ റ്റി അബ്രഹാം അധ്യക്ഷത വഹിച്ചു.  കെ .റ്റി അബ്രഹാമിനെ ചെയർമാനായും കെ അനിൽകുമാറിനെ കൺവീനറായും തെരഞ്ഞെടുത്തു.

പൈങ്ങോട്ടൂർ പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണ യോഗം
ജിജി ഷിജു ഉദ്ഘാടനം ചെയ്തു.
നിസാർ മുഹമ്മദ് അധ്യക്ഷനായി. ചെയർമാനായി ജിജി ഷിജുവിനെയും  കൺവീനാറായി എ വി സന്തോഷിനെയും  തെരഞ്ഞെടുത്തു.

മാറാടി പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ബിനി ഷൈമോൻ ഉദ്ഘാടനം ചെയ്തു. ഒ പി ബേബി അധ്യക്ഷനായി. 
ഒ പി ബേബിയെ ചെയർമാനായും ലിജോ ജോണിനെ കൺവീനറായും തെരഞ്ഞെടുത്തു.

പാലക്കുഴ പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണ യോഗം
സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു. 
 കെ .എ ജയ അധ്യക്ഷയായി. 
കെ എ ജയയെ ചെയർമാനായും എസ് ഐ ജിനു കൺവീനറായും തെരഞ്ഞെടുത്തു.

കല്ലൂർക്കാട് പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണ യോഗം എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. എ കെ ജിബി അധ്യക്ഷനായി.  എ കെ ജിബിയെ ചെയർമാനായും കെ.ടി. മാത്യുവിനെ കൺവീനറായും തെരഞ്ഞെടുത്തു.

മുളവൂർ പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണ യോഗം
സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു. ഇ എം ഷാജി അധ്യക്ഷനായി. ഒ കെ മുഹമ്മദിനെ ചെയർമാനായും പി.വിനോദിനെ കൺവീനറായും തെരഞ്ഞെടുത്തു.

date