Skip to main content

ദേശീയ സരസ്മേള:  സരസ് തീം സോംഗ് രചനകൾ ക്ഷണിച്ചു

 

ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെയും സംസ്ഥാന സർക്കാരിന്റെയും  സഹകരണത്തോടെ  വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകർക്കായി ഒരുക്കുന്ന ദേശീയ സരസ് മേളയ്ക്ക് സരസ് തീം സോംഗ് രചനകൾ ക്ഷണിച്ചു.  

തീം സോംഗ് രചനകൾ സംരംഭകത്വം, വിപണി, വൈവിധ്യങ്ങൾ, കല, സംസ്കാരം, സ്ത്രീ ശാക്തീകരണം, കൂട്ടായ്മ എന്നിവ പ്രതിഫലിക്കുന്നതും നാലു മിനിറ്റിൽ ആലപിച്ചു തീർക്കാവുന്നതും ഏതൊരാൾക്കും ആലപിക്കാൻ സാധിക്കുന്നതും കാവ്യ -സംഗീത ഭംഗി തുളുമ്പുന്നതും ആയിരിക്കണം.  രചനകൾ നവംബർ 15 നകം ജില്ലാ മിഷൻ കോ ഓഡിനേറ്റർ, കുടുംബശ്രീ മിഷൻ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, 682030  എന്ന വിലാസത്തിൽ സമർപ്പിക്കണം. കവറിന് പുറത്ത് 'സരസ് തീം സോംഗ്' എന്ന് രേഖപ്പെടുത്തണം. ഡിസംബറിൽ എറണാകുളത്താണ് സരസ്മേള നടത്തുന്നത്. ഫോൺ : 9987183338

date