Skip to main content

സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിന് അപേക്ഷിക്കാം

 

എറണാകുളം ജില്ലാ പഞ്ചായത്തും, പട്ടികജാതി വികസന വകുപ്പും സംയുക്തമായി പട്ടിക ജാതി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിലാണ് കോഴ്സ് നടക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി സ്റ്റൈപെൻഡ് ലഭിക്കും. യോഗ്യത എസ്. എസ്. എൽ. സി / പ്ലസ് ടൂ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2985252.

date