Skip to main content

യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് 

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ നവംബര്‍ 8 ന് രാവിലെ 11 മുതല്‍ തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് നടത്തും. 18 വയസ്സിനും 40 വയസ്സിനും മധ്യേയുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2308630.

date