Skip to main content

ഹരിത കര്‍മ്മ സേനയ്ക്ക് ഇലക്ട്രിക് വാഹനം

*ഉദ്ഘാടനം ഇന്ന് 

ഗ്രാമപഞ്ചായത്തുകളില്‍ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിത കര്‍മ്മ സേനയ്ക്ക് ഇലക്ട്രിക് വാഹനം വാങ്ങി നല്‍കല്‍ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 4) ഉച്ചയ്ക്ക് 12 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് പദ്ധതി അനുസരിച്ച് 1 കോടി 20 ലക്ഷം രൂപ ചെലവഴിച്ച് 36 വാഹനങ്ങളാണ് ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ക്കായി നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ അധ്യക്ഷയാകും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പില്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ് ഷിബു, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date