Skip to main content

ദേശീയ ആയുർവേദ ദിനാചരണാഘോഷം: ഏലൂർ നഗരസഭയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 

ഏലൂർ നഗരസഭയിൽ ആയുർവേദ ഡിസ്പെൻസറികളുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ ആയുർവേദ ദിനാചരണാഘോഷ പരിപാടികളുടെ ഭാഗമായി വയോജനങ്ങൾക്ക് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മഞ്ഞുമ്മൽ പ്രൊമീതിയൻ വായനശാലയിൽ നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ എ.ഡി സുജിൽ ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർപേഴ്സൺ ലീലാ ബാബു, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റ് ചെയർമാൻ പി.എ. ഷെറീഫ്, മെഡിക്കൽ ഓഫീസർ കെ.എസ് നിഷിദ എന്നിവർ  പങ്കെടുത്തു. വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും ഔഷധസസ്യങ്ങൾ നടീലും സംഘടിപ്പിക്കും. നവംബർ 10ന് ദേശീയ ആയുർവേദ ദിനാചരണം റിട്ട. ഡി.എം.ഒ ഡോ.വത്സലകുമാരി ഉദ്ഘാടനം ചെയ്യുമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.

date