Skip to main content

സംരംഭകത്വ വര്‍ക്ക് ഷോപ്പ്

പുതിയ സംരംഭം തുടങ്ങാന്‍ താല്‍പര്യപ്പെടുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് അഞ്ച് ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകന്‍ /സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ 14 മുതല്‍ 18 വരെ കളമശ്ശേരിയിലുള്ള കെഐഇഡി ക്യാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. പുതിയ സംരംഭകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമവശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ജിഎസ്ടി, സംരംഭം തുടങ്ങാന്‍ ആവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍ തുടങ്ങി നിരവധി സെക്ഷനുകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നവംബര്‍ 6 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് പോണ്‍: 0484 2532890, 2550322, 9605542061.

date