Skip to main content

മലയാള സിനിമാചരിത്രം വരച്ചിട്ട് ചലച്ചിത്ര അക്കാദമിയുടെ പ്രദർശനം

മലയാള സിനിമാചരിത്രവും നേട്ടങ്ങളും രേഖപ്പെടുത്തി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 'മൈൽസ്റ്റോൺസ് ആൻഡ് മാസ്റ്ററോ: വിഷ്വൽ ലെഗസി ഓഫ് മലയാളം സിനിമപ്രദർശനം. മലയാളസിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി. ഡാനിയൽആദ്യ നിശബ്ദ ചിത്രം വിഗതകുമാരൻആദ്യ ശബ്ദ ചിത്രം ബാലൻ  തുടങ്ങി നാഴികക്കല്ലുകളിലൂടെ സഞ്ചരിച്ച് സിനിമാ ചരിത്രം വരച്ചിടുന്ന പ്രദർശനം കേരളീയത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരവളപ്പിലാണ് ഒരുക്കിയിരിക്കുന്നത്. 

ചലച്ചിത്ര ഗവേഷകനും കലാസംവിധായകനുമായിരുന്ന സാബു പ്രവദാസ്നിശ്ചല ഛായാഗ്രാഹകനും ചലച്ചിത്ര പത്ര പ്രവർത്തകനുമായ ആർ. ഗോപാലകൃഷ്ണൻ എന്നിവരാണ് പ്രദർശനത്തിന്റെ ക്യൂറേറ്റർമാർ. ദേശീയ-രാജ്യാന്തര തലത്തിൽ മലയാള സിനിമയുടെ യശസുയർത്തിയ വ്യക്തികൾസിനിമകൾ എന്നിവയുടെ ചിത്രങ്ങൾവിവരണങ്ങൾ എന്നിവയ്ക്കൊപ്പം പഴയകാല പാട്ടുപുസ്തകങ്ങൾനോട്ടീസ്അറുപതുകളിലെ ചലച്ചിത്ര മാസികകൾസിനിമ പോസ്റ്ററുകൾ എന്നിവയും പ്രദർശനത്തിലുൾപ്പെടുത്തിയിട്ടുണ്ട്.

പി.എൻ.എക്‌സ്5251/2023

date