Skip to main content
നവകേരള സദസ്സ്: നഗരസഭാതല സംഘാടക സമിതിയായി

നവകേരള സദസ്സ്: നഗരസഭാതല സംഘാടക സമിതിയായി

കുന്നംകുളത്ത് ഡിസംബര്‍ 4 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലം തല നവകേരള സദസ്സിനുള്ള നഗരസഭാതല സംഘാടക സമിതി രൂപീകരിച്ചു. എ സി മൊയ്തീന്‍ എംഎല്‍എ രക്ഷാധികാരിയും ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ സംഘാടക സമിതി ചെയര്‍പേഴ്സനുമായ 201 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. നഗരസഭ സെക്രട്ടറി വി എസ് സന്ദീപ്കുമാറാണ് ജനറല്‍ കണ്‍വീനര്‍. വൈസ് ചെയര്‍പേഴ്സണ്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥര്‍, പൊതു പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവരെയെല്ലാം ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.   

ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് എ വി മണികണ്ഠന്‍, പിഡബ്ല്യുഡി എ. ഇ സ്മിജമോള്‍, സി വി ബേബി, കെ എ അസീസ്, രഞ്ജന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

date