Skip to main content

മത്സ്യമേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി കേരളീയം സെമിനാർ

കേരളീയം പരിപാടിയോടനുബന്ധിച്ച് കേരളത്തിലെ മത്സ്യ മേഖല എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മത്സ്യ ഉൽപാദനംവിതരണംമത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയർത്തൽ എന്നിവയിൽ സംസ്ഥാന സർക്കാർ ഊർജിതമായ ഇടപെടലാണ് നടത്തുന്നതെന്ന് ഫിഷറീസ്സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

തീര സദസ്സുകൾ വഴി ലഭിച്ച പരാതികളിൽ 50% പരാതികളും പരിഹരിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ പഠന സഹായംപുനർ ഗേഹം പദ്ധതിയിലൂടെ പുതിയ ഫ്ളാറ്റുകൾവിദേശ വിദ്യാഭ്യാസ സഹായംകരിയർ ഗൈഡൻസ് എന്നിങ്ങനെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

സമുദ്രതീരം സംരക്ഷിതമേഖലയാക്കി കൊണ്ട് അനിയന്ത്രിതമായി വിദേശ യാനങ്ങളുൾപ്പെടെ മൽസ്യ ബന്ധനം നടത്തുന്ന സാഹചര്യത്തിൽ മാറ്റം വരുത്തണമെന്ന് മുൻ മന്ത്രി എസ്. ശർമ പറഞ്ഞു. അലങ്കാര മത്സ്യകൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും വ്യാപകമാക്കുകയും മത്സ്യത്തിന് താങ്ങുവില പ്രഖ്യാപിക്കേണ്ടതുമുണ്ട്. ഇടനിലക്കാരെ പരമാവധി ഒഴിവാക്കി വിലയുടെ 90% മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമായാലേ സുസ്ഥിര വികസനം സാധ്യമാകൂവെന്നും ശർമ പറഞ്ഞു.

പ്രാദേശിക സഹകരണംവാണിജ്യ സഹകരണം, സേവന ദാതാക്കളുടെ സഹകരണം എന്നിവ ഉറപ്പാക്കാൻ ശ്രമിക്കണമെന്ന് ഒമാൻ മത്സ്യബന്ധന വികസന വിഭാഗം മുതിർന്ന ഉപദേഷ്ടാവ് ഡോ.അന്റോണിയോ ഗാർസ പറഞ്ഞു കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ കഴിയുന്ന രീതിയിൽ അക്വാകൾച്ചർ കൃഷി രീതികൾ പിൻ തുടരാൻ കേരളം ശ്രമിക്കണം.

മത്സ്യങ്ങൾക്ക് മെച്ചപ്പെട്ട വളർച്ചയും  രോഗപ്രതിരോധശേഷിയും സാധ്യമാക്കുന്നതിന് ശക്തമായ ജനിതക പരിവർത്തന പരിപാടികൾ കേരളം ആവിഷ്‌കരിക്കണം. മത്സ്യകർഷകരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും യുവാക്കളെയും വനിതകളേയും ഈ രംഗത്തേക്ക് ആകർഷിക്കുന്നതിനും കഴിയണം. മത്സ്യത്തീറ്റ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത നേടേണ്ടതുണ്ട്.  ബയോടെക്നോളജി അടിസ്ഥാനമാക്കിയുള്ള സമുദ്ര മത്സ്യ ഉൽപാദനം പ്രോത്സാഹിപ്പിക്കണമെന്നും അന്റോണിയോ ഗാർസ പറഞ്ഞു. അമിതമായ മത്സ്യബന്ധനം കേരളത്തിന്റെ മത്സ്യബന്ധന മേഖലയെ പ്രതികൂലമായി  ബാധിച്ചിട്ടുണ്ടെന്ന് ചോയ്സ് ഗ്രൂപ്പ് ഉടമ ജോസ് തോമസ് അഭിപ്രായപ്പെട്ടു. യന്ത്രവൽകൃത ബോട്ടുകളുടെ വലിപ്പം കൂടി വരുന്ന സാഹചര്യം നിലവിലുള്ളതായി ഫിഷിംഗ് ക്രാഫ്റ്റ് ആൻഡ്  ഗിയർ വിദഗ്ദ്ധ ഡോ. ലീല എഡ്വിൻ അഭിപ്രായപ്പെട്ടു.

മണ്ണ്ആവാസ വ്യവസ്ഥജലം എന്നിവക്ക് ഓർഗാനിക് ഫാമിംഗ് എന്ന സങ്കേതം പരമാവധി കേരളം ഉപയോഗപ്പെടുത്തണമെന്ന് ഷെൽ രോഗ പ്രതിരോധ വിദഗ്ധ ഡോ.എം റോസലിൻഡ് ജോർജ് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിക്കണമെന്ന് സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (കേരള മേഖല) പ്രസിഡന്റും ബേബി മറൈൻ ഇന്റർനാഷണലിന്റെ തലവനുമായ അലക്സ് കെ നൈനാൻ പറഞ്ഞു. ആധുനികവൽക്കരണം മത്സ്യമേഖലയിൽ പൂർണതയിലെത്തിക്കണമെന്ന് ആഷ് ട്രീ വെഞ്ചേഴ്സ് സ്ഥാപകൻ മനോജ് ശ്രീകണ്ഠ കുരുക്കൾ അഭിപ്രായപ്പെട്ടു.

പി.എൻ.എക്‌സ്5266/2023

date