Skip to main content

വിവിധ വായ്പ പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു

 

വ്യക്തിഗത വായ്പ 400,000 വരെ ഉദ്യോഗസ്ഥ ജാമ്യത്തിൽ മാത്രം, സ്വയം തൊഴിൽ 50,000.00 - 25,00,000.00 വരെ .വാഹന വായ്പ 10,00,000   വരെ,  പെൺകുട്ടികളുടെ വിവാഹം 350,000.00 വരെ തുടങ്ങിയ വായ്പാ പദ്ധതികളിലേയ്ക്ക് ജാമ്യ വ്യവസ്ഥയിലും അംഗീകൃത കുടുംബശ്രീ യൂണിറ്റുകൾക്ക് 5,00,000 വരെ ജാമ്യ രഹിത വ്യവസ്ഥയിലും  ജില്ലയിലെ പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷന്റെ വൈറ്റിലയിൽ പ്രവർത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ 0484 2302663, 9400068507.
 

date