Skip to main content

'കേരളീയം' സ്പെഷ്യല്‍ പതിപ്പ് പ്രകാശനം ചെയ്തു

കേരള കൗമുദിയുടെ  'കേരളീയം' സ്പെഷ്യല്‍ പതിപ്പ്  പ്രകാശനം ചെയ്തു. ടാഗോര്‍ തീയേറ്ററില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്  പ്രകാശനം നിര്‍വഹിച്ചു. കേരള രൂപീകരണം മുതല്‍ വിവിധ മേഖലകളില്‍ സംസ്ഥാനം കൈവരിച്ച പുരോഗതിയും രാജ്യത്തിനാകെ മാതൃകയായ നൂതന സംരംഭങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ വി. സലിന്‍, കേരള കൗമുദി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍. ചന്ദ്രദത്ത്, സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ വിമല്‍ കുമാര്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ രതീഷ് എം എസ് എന്നിവരുംപങ്കെടുത്തു.

date