Skip to main content

ജില്ലാതല കേരളോത്സവത്തിന് തുടക്കമായി

 

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി  ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.

നവംബര്‍ 4 മുതല്‍ 13വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 13 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.  ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ നിന്നും കൊച്ചി കോര്‍പ്പറേഷനില്‍ നിന്നും പഞ്ചായത്തുകളില്‍ നിന്നുമായി അയ്യായിരത്തോളം കലാകായിക പ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും.

തൃക്കാക്കര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ രാധാമണി പിള്ള, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം,   സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ജെ ജോമി, ആശ സനില്‍, കെ.ജി. ഡോണാ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മുത്തേടന്‍, ശാരദ മോഹന്‍, ലിസി അലക്‌സ്, റഷീദ സലീം, ഷാന്റി ഏബ്രഹാം, പി.എം. നാസര്‍,  അഡ്വ. എം.ബി.ഷൈനി, ഷൈമി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ.വിജയകുമാര്‍, ഫിനാന്‍സ് ഓഫിസര്‍ ജോബി തോമസ്, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ ഓഡിനേറ്റര്‍ എ.ആര്‍. രഞ്ജിത്ത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ ആര്‍.പ്രജീഷ തുടങ്ങിയവര്‍ സംമ്പന്ധിച്ചു.

date