Skip to main content

ജില്ലാതല ജാഗ്രത സഭ രൂപീകരണം നവംബർ 8 ന്

യുവജന കമ്മീഷൻ ജില്ലാതല ജാഗ്രത സഭ രൂപീകരണ യോഗം നവംബർ 8 ന് ഉച്ചയ്ക്ക് 2 മണിക്ക് യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. 

യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി യുവജന കമ്മീഷൻ വിവിധ കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് ജാഗ്രത സഭ രൂപീകരിക്കുന്നത്. ജില്ലയിലെ വിദ്യാർത്ഥി - യുവജന സംഘടന പ്രതിനിധികൾ, സർവകലാശാല കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്കീം, എൻ സി സി പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ജാഗ്രത സഭ രൂപീകരിക്കുന്നത്.

date