Skip to main content

നടപ്പ് സീസണിലെ നെല്ല് സംഭരണവില 13 മുതൽ വിതരണം ചെയ്യും

ഈ സീസണിലെ നെല്ല് സംഭരണവില നവംബർ 13 മുതൽ പി.ആർ.എസ് വായ്പയായി എസ്.ബി.ഐകാനറാ ബാങ്ക്ഫെഡറൽ ബാങ്ക് എന്നിവ വഴി വിതരണം തുടങ്ങും. പി.ആർ.എസ് വായ്പ വഴിയല്ലാതെ സംഭരിച്ച നെല്ലിന്റെ തുക കൊടുക്കാൻ കഴിയാത്ത സാഹചര്യമാണ് സപ്ലൈക്കോയ്ക്ക് ഉള്ളത്. കർഷകരാണ് വായ്പ എടുക്കുന്നതെങ്കിലും തുകയും പലിശയും പിഴ പലിശ ഉണ്ടായാൽ അതും സപ്ലൈകോ പൂർണ്ണമായും അടച്ചുതീർക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കർഷകന് ഇക്കാര്യത്തിൽ ബാധ്യതയില്ല. സപ്ലൈക്കോയ്ക്കും സർക്കാരിനുമാണ് പൂർണ്ണമായ ഉത്തരവാദിത്തമെന്നും മന്ത്രി അറിയിച്ചു.

ഈ സീസണിലെ (2023-24 ലെ ഒന്നാം വിള) നെല്ല് സംഭരണ പ്രവർത്തനങ്ങൾ നല്ല നിലയിൽ നടക്കുന്നു.  ഇതിനകം സംസ്ഥാനത്താകെ 17680.81 മെട്രിക് ടൺ നെല്ല് സംഭരിച്ചു കഴിഞ്ഞു. ആലപ്പുഴയിൽ 8808.735 മെട്രിക് ടണ്ണും കോട്ടയത്ത് 1466.5 ലക്ഷം മെട്രിക് ടണ്ണും പാലക്കാട് 6539.4 മെട്രിക് ടണ്ണും നെല്ലാണ് സംഭരിച്ചത്.

11 മില്ലുകളാണ് നെല്ല് സംഭരണ പ്രവർത്തനങ്ങളുമായി നിലവിൽ സഹകരിക്കുന്നത്. മുൻവർഷങ്ങളിൽ ഔട്ട് ടേൺ റേഷ്യോ 64.5 ശതമാനം ആയി മില്ലുടമകളുമായി കരാർ ഒപ്പിട്ടിരുന്നുവെങ്കിലും നിലവിലുള്ള ഹൈക്കോടതി വിധി മൂലം കേന്ദ്രം നിശ്ചയിച്ച 68 ശതമാനത്തിൽ നിന്നും വ്യത്യസ്തമായ വിധത്തിൽ നിശ്ചയിക്കാൻ നിയമപരമായി സാധ്യമല്ല. ഈ റേഷ്യോ അംഗീകരിച്ച് കരാർ ഒപ്പിടാൻ മറ്റ് മില്ലുകളും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു. കർഷകർക്ക് ബുദ്ധിമുട്ടില്ലാതെ മുന്നോട്ടു പോകാൻ മില്ലുടമകളടക്കമുള്ളവരെ സഹകരിപ്പിച്ചുകൊണ്ടുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. പ്രളയത്തിൽ ഉപയോഗശൂന്യമായ നെല്ലിന്റെ നഷ്ടം നികത്താനായി 10 കോടി രൂപ സർക്കാർ അനുവദിച്ചത് ഇതിന്റെ ഭാഗമായാണ്.

സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തിൽ 200 കോടി രൂപ ഇപ്പോൾ അനവദിച്ചിട്ടുണ്ട്. ബാങ്കുകളിൽ നിന്നും പി.ആർ.എസ് വായ്പയായ 170 കോടിയിലധികം രൂപ ഇനിയും ലഭ്യമാക്കാൻ കഴിയും. കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടാനുള്ള തുക നേടിയെടുക്കുന്നതിന് ആവശ്യമായ പ്രവർത്തനം നടക്കുന്നു.

കഴിഞ്ഞ സീസണിൽ (2022-23 വർഷത്തെ രണ്ടാം വിള) 250373 കർഷകരിൽ നിന്ന് 7.31 ലക്ഷം മെട്രിക് ടെൺ നെല്ല് സഭരിച്ചവകയിൽ നൽകേണ്ട 2061.94 കോടി രൂപയിൽ 2031.41 കോടി രൂപയം നൽകി. ഇനി അയ്യായിരത്തോളം കർഷകർക്കായി 30 കോടിയോളം രൂപയാണ് നൽകാനുളളത്. പി.ആർ.എസ് വായ്പ എടുക്കാൻ തയ്യാറല്ലാത്തവരം സപ്ലൈക്കോ നേരിട്ട് പണം നൽകണം എന്ന് നിർബന്ധമുളളവരും ആണ് ഇവരിൽ ഭൂരിപക്ഷവും എൻ.ആർ.ഐ അക്കൗണ്ട്മൈനർ അക്കൗണ്ട്കർഷകൻ മരണ്‌പെട്ട കേസുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. നവംബർ 10 നകം കുടശിക ലഭിക്കാനുള്ള കർഷകർ അവരവർക്ക് അലോട്ട് ചെയ്ത ബാങ്കുകളിൽ നിന്ന് പി.ആർ.എസ് വായ്പയായി തുക കൈപ്പറ്റണം. ബങ്കുകൾ ഇതിനകം കർഷകരെ നേരിൽ ബന്ധപ്പെട്ടിട്ടുണ്ട്. അക്കൗണ്ടുമായി ബന്ധപെട്ട് നിയമതടസമുള്ള കേസുകളിൽ (അതായത് മൈനർ അക്കൗണ്ട്എൻ.ആർ.ഐ അക്കൗണ്ട്കർഷകന്റെ മരണം) ആവശ്യമായ നടപടി സ്വീകരിക്കാൻ സപ്ലൈക്കോക്ക് നിർദേശം  നൽകിയതായും അദ്ദേഹം അറിയിച്ചു.

പി.എൻ.എക്‌സ്5292/2023

date